Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherry130-ാമത് മാരാമണ്‍...

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ താത്കാലിക പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വഹിച്ചു

മാരാമൺ : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും.  മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.
ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവടങ്ങളില്‍ നിന്നുമാണ് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് താത്കാലികപാലങ്ങള്‍ നിര്‍മ്മിക്കുന്നത്. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു.റവ.മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ,സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ എന്നിവര്‍ പ്രസംഗിച്ചു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച്...

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗരേഖയായി

തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ...
- Advertisment -

Most Popular

- Advertisement -