Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുൻ എംഎൽഎയുടെ...

മുൻ എംഎൽഎയുടെ മകന്റെ ആശ്രിത നിയമനം : സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. എൽഎയുടെ മകന് എന്ത് അടിസ്ഥാനത്തില്‍ ആശ്രിത നിയമനം നൽകുമെന്ന് കോടതി ചോദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താമരശ്ശേരി ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം : 321 പേര്‍ക്കെതിരെ കേസ്

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട്‌ അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ നടന്നത് ഒരു വിഭാഗം സമരക്കാരുടെ ആസൂത്രിത അക്രമണമെന്ന് പോലീസ് .സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസെടുത്തു...

വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു

പത്തനംതിട്ട : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ കാർ അപകടത്തിൽ പെട്ടു. മന്ത്രിക്ക് പരുക്ക്. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ വച്ച് ഇന്ന് രാവിലെ 7ന് ആണ് അപകടമുണ്ടായത്. എതിരെ...
- Advertisment -

Most Popular

- Advertisement -