Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ പാടശേഖരത്ത്...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575 ഏക്കർ പാടശേഖരത്തിൽ ആണ് കൃഷി ഇറക്കിയിരുന്നത്. മടവീഴ്ച്ചയിൽ പരിസരത്ത് നിന്നിരുന്ന തെങ്ങ് ഉൾപ്പെടെ കടപുഴകി വീണു. കൃഷി ഇറക്കി 8 – 10 ദിവസങ്ങൾ കഴിഞ്ഞതിന് പുറകെ കാലാവസ്ഥ പെട്ടെന്ന്  പ്രതികൂലമാകുകയും, വെളളം ഉയർന്ന് മടവീഴ്ച്ച ഉണ്ടാവുകയും ചെയ്തു . പാടത്ത് വരമ്പ് കുത്തി, ഉഴുത്,  വൃത്തിയാക്കി വിതച്ചത് വരെ  ഒരു ഏക്കർ കൃഷിക്ക് 10000 – 20000രൂപ ചിലവ് വന്നതായി കർഷകർ പറഞ്ഞു.

വേങ്ങൽ പടിഞ്ഞാറ് കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് പാടശേഖരം. ജ്യോതി ഇനത്തിലുള്ള നെൽ വിത്താണ് ഇക്കുറി ഉപയോഗിച്ചിരുന്നത്. പൂർണ്ണ വളർച്ചയെത്തി വിളവിന് വേണ്ടത്  110 ദിവസമാണ്. കൃഷിയുടെ തുടക്ക സമയത്ത് നല്ല കാലാവസ്ഥ ആയതിനാൽ കർഷകർ വളരെ പ്രതീക്ഷയിൽ ആയിരുന്നു.

അതേ സമയം അപ്പർകുട്ടനാട്ടിൽ മഴ പൂർണമായും വിട്ടുമാറിയിട്ടില്ല. കാർമേഘം മൂടുന്നത് മൂലം ചില സമയങ്ങളിൽ  ഇടവിട്ട് മഴ ചാറ്റൽ അനുഭവപ്പെടുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഗവ.പ്ലീഡർ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി...

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ : അരൂര്‍ മുതല്‍ തുറവൂര്‍ വരെ നടക്കുന്ന ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി എരമല്ലൂര്‍ ജംഗ്ഷനില്‍ സ്ലാബ് കോണ്‍ക്രീറ്റിങ്ങുമായി ബന്ധപ്പെട്ട്  ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വടക്ക് ഭാഗത്തുനിന്നും...
- Advertisment -

Most Popular

- Advertisement -