Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ അപ്പം...

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന.

ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ്  35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ  289386310 രൂപയും.

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട്  കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിൻ പിൻവലിച്ചു

ന്യൂഡൽഹി : അസ്ട്രാസെനകയുടെ കോവിഡ് -19 വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു.വ്യവസായ കാരണങ്ങളാലാണെന്നാണു കമ്പനിയുടെ വിശദീകരണം. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് കമ്പനി കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ്...

കത്തുകളുടെ കാത്തിരിപ്പിന് കോഴഞ്ചേരിയുടെ ഓർമകൾ; തപാൽ ദിനത്തിൽ പഴയകാലത്തിന്റെ സ്നേഹവും പുതിയകാലത്തിന്റെ വേഗവും

കോഴഞ്ചേരി : ഒരുകാലത്ത് വീടുകളുടെ മുറ്റത്ത് കാത്തിരുന്ന അഞ്ചൽക്കാരന്റെ സൈക്കിളും, കൈയിൽ കിട്ടുന്ന കത്തിനായി ദിവസങ്ങളോളം കാത്തിരുന്ന കുടുംബാംഗങ്ങളും കോഴഞ്ചേരിയുടെയും സമീപപ്രദേശങ്ങളുടെയും ഓർമകളിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കോഴഞ്ചേരിയിലെ പ്രധാന തപാൽ ഓഫിസിൻ്റെ അങ്കണത്തിൽ...
- Advertisment -

Most Popular

- Advertisement -