Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsറോസ്ഗാർ മേള:...

റോസ്ഗാർ മേള: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി 1297 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെയും, പുരോഗതിയുടെയും തെളിവാണ് റോസ്ഗാർ മേളയെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെൻ്ററിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾ അഭിമാനത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. യുവജനങ്ങളെ പുതിയ ഇന്ത്യയുടെ ഊർജ്ജമെന്നും കേന്ദ്ര സഹമന്ത്രി വിശേഷിപ്പിച്ചു. എല്ലാവർക്കും അവസരങ്ങളുള്ള കൂടുതൽ കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്തിന്റെ തത്സമയ വെബ്‌കാസ്റ്റിങ്ങും വേദിയിൽ നടന്നു.

രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിൽ റോസ്‌ഗാർ മേളയുടെ 14-ാം ഘട്ടം നടന്നു. ചടങ്ങിൽ വകുപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പേർക്കുള്ള നിയമന കത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിതരണം ചെയ്തു. കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 1297 ഉദ്യോഗാർത്ഥികൾക്കാണ് തിരുവനന്തപുരത്ത് നടന്ന റോസ്ഗാർ മേളയിൽ നിയമന കത്ത് നൽകിയത്. സിആർപിഎഫ് പള്ളിപ്പുറം ഡിഐജി ജിസി വിനോദ് കാർത്തിക്, സിഎച്ച് പിപിഎം ഡിഐജി (മെഡിക്കൽ) ഡോ എം. നക്കീരൻ, പള്ളിപ്പുറം കമാൻഡൻ്റ് ജി സി രാജേഷ് യാദവ്, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും...

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...
- Advertisment -

Most Popular

- Advertisement -