Friday, July 24, 2026
No menu items!

subscribe-youtube-channel

HomeEducationവിദ്യാസമുന്നതി സ്കോളർഷിപ്പിന്...

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ ലഭ്യമാകുന്നത്. വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന മോഡിഫിക്കേഷൻ : അപകടകരമല്ലാത്തവ അനുവദിക്കും: സി പി ജോണ്‍

തിരുവനന്തപുരം : വാഹന മോഡിഫിക്കേഷനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിയമാവലികള്‍ ബാധകമാണെന്ന് ഗതാഗത മന്ത്രി സി പി ജോൺ. നിയമസഭയിൽ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി . അമിതമായ...

കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം – വോട്ട് കൂടിയിട്ടുണ്ട് : ജി. സുധാകരൻ

ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് നിയുക്ത എംഎൽഎ ജി. സുധാകരൻ.  ഇപ്പോൾ മൂന്ന് എംഎൽഎ മാർ അവര്‍ക്കുണ്ട്. ബിജെപി വോട്ട് കൂടിയെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട്...
- Advertisment -

Most Popular

- Advertisement -