Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലോട്ടറി കച്ചവടത്തിന്റെ...

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. കടയുടമ പുറമറ്റം പഴൂർ ഇലവുങ്കൽ വീട്ടിൽ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

റെയ്ഡിൽ ഇടപാടുകാരുടെ പേര് വിവരങ്ങൾ അടങ്ങുന്ന ഡയറി മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ ബി.കെ.സുനിൽ കൃഷ്ണൻ, എ എസ് ഐ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അട്ടപ്പാടിയിൽ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം .അട്ടപ്പാടിയിൽ പശുവിനെ മേയ്‌ക്കാൻ കാട്ടിലേക്ക് പോയ യുവാവ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു . അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. രാവിലെ...

ദേവലോകം പെരുന്നാളിന് ഒരുക്കങ്ങളായി : ജനുവരി 2,3 തീയതികളില്‍

കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെ വലിയ പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 62-ാം ഓർമ്മപ്പെരുന്നാളും, ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്...
- Advertisment -

Most Popular

- Advertisement -