Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsKochiവാളയാര്‍ പീഡന...

വാളയാര്‍ പീഡന കേസ് : പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം

 കൊച്ചി : വാളയാർ പീഡനക്കേസിൽ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. പ്രേരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് .മാതാപിതാക്കൾ പീഡനവിവരം മറച്ചുവച്ചെന്നും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് കൊച്ചി സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2017 ജനുവരി ഏഴിനാണ് 13 വയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് സഹോദരിയായ 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....

നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പി – ബി രാധാകൃഷ്ണ മേനോൻ

പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ...
- Advertisment -

Most Popular

- Advertisement -