Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: പൈങ്കുനി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിനു
കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ
ജയിൽ ജോയിന്റ്’ സുപ്രണ്ട് അൽഷാനിൽ നിന്നും ക്ഷേത്രം ഭരണസമിതി
അംഗങ്ങളായ തുളസി ഭാസ്കരനും, കരമന ജയനും ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ
ക്ഷേത്ര ജീവനക്കാരും, മനോജ് ജോസ് (സ്റ്റോർകീപ്പർ),സ്റ്റാലിൻ(അസി: സൂപ്രണ്ട്), സന്തോഷ് പെരളി(ഡി.പി.ഓ), സൂരജ്(എ.പി.ഓ),അനന്തു(എ.പി.), ഇൻസ്ട്രക്ടർമാരായ ബാലകൃഷ്ണൻ, ജോസ് വർഗീസ്,കിഷോർ, സജി, റീഷ്കുമാർ, മനോജ്, (പ്രദീപ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ്’ വർഷങ്ങളായി കയർ നിർമ്മിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലുകൊണ്ട് കയർ
നിർമ്മിക്കുന്നത്. ശുദ്ധിക്രിയകൾക്ക് ശേഷം കൊടിയേററിനു ഉപയോഗിക്കുന്ന
പൂജിച്ചകൊടിയും, കൊടിക്കയറും പെരിയ നമ്പിയും, പഞ്ചഗവത്ത് നമ്പിയും ചേർന്ന്
ക്ഷേത്രം തന്ത്രിക്ക് കൈമാറും.

12 ന് ( വെള്ളി) രാവിലെ 08.45 നും9.30നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തുന്നതോടെ ഈ കൊല്ലത്തെ പൈങ്കുനി ഉൽസവത്തിന് തുടക്കമാകും.
19 ന് നടക്കുന്ന വലിയ കാണിക്കയ്ക്കും, 20 ന്പളളിവേട്ടയ്ക്കും ശേഷം 21 ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടുകൂടി 2024 മാണ്ട് പൈങ്കുനി ഉൽസവം സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. രാവിലെ കൈയിലെ ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടി. എന്നാൽ...

നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: നവകേരളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  പാതിരപ്പള്ളി  കാമിലോട്ട് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആലപ്പുഴ ജില്ലാതല യോഗം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -