Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsഎൻ.എം വിജയന്റെ...

എൻ.എം വിജയന്റെ ആത്മഹത്യ; മൂന്ന് കോൺഗ്രസ് നേതാക്കൾക്കും മുൻകൂർ ജാമ്യം

കൽപ്പറ്റ : വയനാട് ‍ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ മൂന്ന് കോൺ​ഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ‍ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, ജില്ല വിട്ടുപോകരുത് എന്നിങ്ങനെയുള്ള നിർദേശത്തിലാണ് ജാമ്യം .എൻ.എം വിജയന്റെ ആത്മഹത്യയിൽ നാല് പേർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത്‌ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊല്ലം :ചിന്നക്കടയിൽ കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം.ഇന്ന് രാവിലെ ചിന്നക്കട ഓവർ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അപകടം.കെഎസ്എഫ്ഇ ജീവനക്കാരിയായ പട്ടത്താനം സ്വദേശിനി സ്മിതയാണ് മരിച്ചത്. ബസിടിച്ചതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് സ്മിത ബസിനടിയിലേക്ക്...

ശബരിമല മണ്ഡല മഹോത്സവം : ആകെ വരുമാനം 297കോടി രൂപ ; അയ്യപ്പദർശനത്തിനെത്തിയത് 32.5ലക്ഷം ഭക്തർ

ശബരിമല : മണ്ഡല മഹോത്സവം നാൽപത്തിയൊന്ന് ദിവസം പൂർത്തിയായപ്പോൾ 32,49,756 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ...
- Advertisment -

Most Popular

- Advertisement -