Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഗവർണറെ കൊണ്ട്...

ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  സംസ്ഥാന  സർക്കാർ ആത്മ വഞ്ചന നടത്തി: ജോസഫ് എം. പുതുശ്ശേരി

തിരുവല്ല : നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  പിണറായി സർക്കാർ ആത്മ വഞ്ചന നടത്തിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
        
പ്രസംഗത്തിലെ അവകാശവാദങ്ങളത്രയും യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തതാണ്. എന്നിട്ടും അവ സർക്കാർ നേട്ടങ്ങളുടെ പട്ടികയായി നിരത്തുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്.
               
വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ അപായപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യ – വന്യജീവി സംഘർഷവും മനുഷ്യനഷ്ടവും കുറഞ്ഞു തുടങ്ങിയെന്ന അവകാശവാദം ആളുകളെ ചിരിപ്പിക്കും . വനം മന്ത്രിക്ക് കേരളത്തിലെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥാവിശേഷം നിലനിൽക്കുമ്പോഴാണ് ഈ അവകാശവാദം 
25 വർഷത്തേക്ക് ഒരേ നിരക്കിൽ വൈദ്യുതി നൽകാനുള്ള ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി ഇപ്പോൾതന്നെ അതിന്റെ ഇരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരികയും അതിന്റെ പേരിൽ ചാർജ് വർദ്ധനവ് അടിച്ചേൽപ്പിക്കുകയും ചെയ്ത് വൈദ്യുതി മേഖലയെ കരയില്ലാ കയത്തിൽ എത്തിച്ചിട്ടാണ് ഊർജ്ജമേഖലയെ പുരോഗതിയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണെന്ന അവകാശവാദം നടത്തിയിരിക്കുന്നത്.
            
നെല്ല്, റബർ തുടങ്ങിയവയുടെ താങ്ങുവിലയെകുറിച്ച് പരാമർശിക്കുക പോലും ചെയ്യാതെ കാർഷിക മേഖലയെ അപ്പാടെ അവഗണിച്ചിരിക്കുന്നു. ചെന്നുപെട്ടിരിക്കുന്ന സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാനുള്ള പരിപാടികളോ ദിശാബോധമുള്ള ഒരു ഗവൺമെന്റിന്റെ പ്രഖ്യാപനങ്ങളോ ഒന്നുമില്ലാതെ കടമ നിർവഹിക്കാനുള്ള വാചാടോപം മാത്രമായി നയ പ്രഖ്യാപന പ്രസംഗത്തെ പിണറായി സർക്കാർ തരംതാഴ്ത്തിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു. 
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്നു.കൊടിയേറ്റിനായുള്ള കൊടിമരം വാദ്യമേളങ്ങളോടെ ഘോഷയാത്രയായി കിഴക്കും ഭാഗത്തു നിന്നും ക്ഷേത്രത്തിൽ കൊണ്ടുവന്നു....

ബംഗ്ലദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക : ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറൽ വാകെർ-ഉസ്-സമാൻ പ്രഖ്യാപിച്ചു. എത്രയും പെട്ടന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും...
- Advertisment -

Most Popular

- Advertisement -