Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തൈ പെരുന്തിരമൃതുപൂജ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മാർഗ്ഗഴി കളഭത്തോടനുബന്ധിച്ചുള്ള തൈ പെരുന്തിരമൃതുപൂജ 24ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.  അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടാകും. അഭിഷേകം ചെയ്യുന്ന തേൻ, നെയ്യ് എന്നീ പ്രസാദങ്ങൾ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ നാലുനടകളിലുമുളള കൗണ്ടറുകൾ വഴി ശീട്ടാക്കി വാങ്ങാവുന്നതാണ്.

ഈ ദിവസം പുലർച്ചെ  നിർമ്മാല്യദർശനം കഴിഞ്ഞ് രാവിലെ 06.30  മുതൽ 07.00 മണി വരെയും  09.30  മുതൽ 10.30 മണി വരെയും മാത്രമേ ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുകയുളളൂ.

വൈകിട്ട്  4.30  മുതൽ 6 മണി വരെ ദർശനവും തുടർന്ന് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിയും 08.30 മണിയോടുകൂടി ശ്രീബലി എഴുന്നളളിപ്പും ഉണ്ടായിരിക്കും. അത്താഴ ശീവേലിക്ക് ശേഷം ദർശനം ഉണ്ടായിരിക്കുന്നതല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാല് ജില്ലകളില്‍ ഉഷ്‌ണതരംഗ സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : 2024 മെയ് 02, 03 തീയതികളിൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്...

വൈറ്റ്ഹൗസിന് പുറത്ത് വെടിവയ്പ്പ് : അക്രമി കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്.വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്.സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ പ്രതി കൊല്ലപ്പെട്ടു....
- Advertisment -

Most Popular

- Advertisement -