Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ സർവീസ്...

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും.

സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും.ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെപ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ 2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച്...

ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച്  മദ്യം വില്പന:  ഉടമ എക്സൈസ് പിടിയിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ വീട്ടിൽ ബാർ സ്ഥാപിച്ച് ഓണം ഡ്രൈ ഡേകളിൽ അമിത വില ഈടാക്കി മദ്യം വില്പന നടത്തിയ ഉടമ എക്സൈസ് പിടിയിൽ. ചങ്ങനാശ്ശേരി മാടപ്പള്ളി കരിക്കണ്ടത്ത് വീട്ടിൽ പ്രവർത്തിച്ചു വന്നിരുന്ന സമാന്തര...
- Advertisment -

Most Popular

- Advertisement -