Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസിൽ...

പോക്സോ കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്. ചിറ്റാർ പോലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ വീട്ടിൽ നിന്നും കൊടുമുടി ജയ ഭവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന  പി റ്റി ഷെബിനെ(39) യാണ്‌ കോടതി ശിക്ഷിച്ചത്. ഒക്ടോബർ 15 ന് വൈകിട്ട് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ നഗ്നചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. അന്നത്തെ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രൻ പിള്ളയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

വീട്ടിൽ അതിക്രമിച്ചുകടന്നതിന് ഏഴ് വർഷം കഠിനതടവും 25000 രൂപയും, പോക്സോ നിയമത്തിലെ 8, 7 വകുപ്പുകൾ പ്രകാരം 3 വർഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 4(2), 3(b) വകുപ്പുകൾ അനുസരിച്ച് 20 വർഷവും രണ്ടു ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതി, പിഴത്തുക ഒടുക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് നൽകണം. പിഴ അടക്കാഞ്ഞാൽ ഒന്നര വർഷത്തെ അധികകഠിനതടവ് കൂടി  അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍(84) അന്തരിച്ചു. പൂനെയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ്...

സംസ്‌ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

മലപ്പുറം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫീസിലും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് .നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ്...
- Advertisment -

Most Popular

- Advertisement -