Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsലൊസാഞ്ചലസിൽ വീണ്ടും...

ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ : 31,000 പേരെ മാറ്റി പാർപ്പിക്കും

വാഷിംഗ്‌ടൺ : ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ .രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്.വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്‌ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോസ് ആഞ്ജലിസില്‍ പുതിയ കാട്ടുതീ പടരുന്നത്. പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു.

ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുവാനുള്ള പരിശ്രമത്തിലാണ് .വരണ്ട കാറ്റാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളി. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിനുമുള്ള 31,000 പേര്‍ക്ക് വീടൊഴിയാൻ നിർദേശം നൽകി. ലൊസാഞ്ചലസ്‌ ജയിലിലുള്ള 500 തടവുകാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നും തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള : പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്

പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി...

Kerala Lottery Results : 06-05-2026 Dhanalekshmi DL-51

1st Prize Rs.1,00,00,000/- DG 932428 (MANANTHAVADY) Consolation Prize Rs.5,000/- DA 932428 DB 932428 DC 932428 DD 932428 DE 932428 DF 932428 DH 932428 DJ 932428 DK 932428...
- Advertisment -

Most Popular

- Advertisement -