Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഡിസിസി ട്രഷററുടെ...

ഡിസിസി ട്രഷററുടെ ആത്മഹത്യ : ഐ.സി. ബാലകൃഷ്ണൻ എം എൽ എ യെ അറസ്‌റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു

വയനാട് : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഐ. സി ബാലകൃഷ്ണന്റെ വീട്ടിലടക്കം പൊലീസെത്തി പരിശോധന നടത്തിയിരുന്നു. കേസിൽ രണ്ട് കോൺ​ഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ...

ചക്രവാതച്ചുഴി : ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -