Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ഏറങ്കാവ്...

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ഇന്ന് തുടങ്ങും

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവും നവാഹയജ്ഞവും ജനുവരി  26 മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. 26-ന് വൈകീട്ട് അഞ്ചിന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് വിഗ്രഹഘോഷയാത്രയും ഏഴ് മണിക്ക് തന്ത്രി രഞ്ചിത്ത് നാരായണൻ ഭട്ടതിരിപ്പാട് ദീപ പ്രതിഷ്ഠയും നടത്തും. തുടർന്ന് ആധ്യാത്മിക സദസ്സ് ഉടുപ്പി പേജാവർ മഠാധിപതി വിശ്വപ്രസന്ന തീർഥ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ഭജന,8.30 ന് സന്താനഗോപാലം കഥകളി. 28ന് വൈകിട്ട് 7.35 ന് മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബിന്റെ ആത്മീയ പ്രഭാഷണം.

ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.29 ന് 2.30 ന് കൊടിമര ഘോഷയാത്ര, 3.30 ന് ഉത്സവക്കൊടിയേറ്റ്, രാത്രി 8.30 ന് നൃത്ത നൃത്ത്യങ്ങൾ. 30 ന് രാത്രി 7.35 ന് മാത്യ സംഗമത്തിൽ സ്വാമിനി ജ്ഞാനാഭനിഷ്ഠാനന്ദഗിരി പ്രഭാഷണം നടത്തും.

31ന് രാത്രി 8.30ന് രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തൊൽപ്പാവക്കൂത്ത്, ഒന്നിന്
രാത്രി 7.30ന് സന്ദീപ് വചസ്പതിയുടെ പ്രഭാഷണം. 2 ന്  ഉച്ചയ്ക്ക് ഭക്തിഗാനമേള, വൈകീട്ട് 7.30ന് ഡോ. എം.എം. ബഷീറിന്റെ പ്രഭാഷണം. 4 ന് 12ന് ഹരിപ്പാട് രാധേയം ഭജൻസിന്റെ നാമജപലഹരി, 3.30ന് അവഭൃഥസ്നാനഘോഷയാത്ര, രാത്രി 8.30ന് ഭക്തിസംഗീതനിശ.

5ന്  രാത്രി 7.30ന് സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം, തുടർന്ന് നൃത്തനൃത്ത്യ
ങ്ങൾ. 6ന്  രാവിലെ ഒമ്പതിന് നൂറ്റൊന്നുകലം എഴുന്നള്ളത്ത്, 10ന് ചാക്യാർകൂത്ത്, രാത്രി 8ന് ഗാനമേള. ഏഴിന് 9.30ന് ഓട്ടൻതുള്ളൽ, രാത്രി 10ന് താലപ്പൊലി എഴുന്നള്ളത്ത്. ദേവസ്വം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ, സെക്രട്ടറി അജിത്ത്കുമാർ ചേപ്പിലയിൽ, ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ, പി.കെ.കൃഷ്ണദാസ്, ഉണ്ണി പുറയാറ്റ്, മുരളീധരൻ എന്നിവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത് .അതിദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. കേരളത്തിന് അർഹമായ...

കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി:  വാഹനഗതാഗതം തടസപ്പെട്ടു

തിരുവല്ല: തിരുവല്ലയിൽ കെ എസ് ആർ ടി സി സ്വിഫ്‌റ്റ് സൂപ്പർഫാസ്റ്റ് ബസ് കേടായി ഒരു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. കുരിശുകവലയ്ക്ക് സമീപം ഇൻഡ്യൻ ഓയിൽ പമ്പിന് മുൻപിൽ ഇന്ന് വൈകിട്ട് 4.30...
- Advertisment -

Most Popular

- Advertisement -