Saturday, May 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിസ തട്ടിപ്പ്...

വിസ തട്ടിപ്പ് പെരുകുന്നു ; യുവജനങ്ങൾ ജാഗ്രത പുലർത്തണം: യുവജന കമ്മീഷൻ

ആലപ്പുഴ : പല വിദേശരാജ്യങ്ങളിലേക്കും ജോലി തരപ്പെടുത്താമെന്ന് വാഗ്ദ‌ാനം നൽകി തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐറിഷ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിൽ മാവേലിക്കര സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അദാലത്തിലെത്തി അറിയിച്ചു. ജില്ലാ അദാലത്തിൽ 12പരാതികൾ പരിഹരിച്ചു. 22 പരാതികളാണ് പരിഗണിച്ചത്. 

യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിന് കമ്മീഷൻ ഇടപെടുമെന്നും യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുകയാണെന്നും യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു.

യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തി ഒരു മാസത്തിനകം യുവജന കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗം അഡ്വ. ആർ. രാഹുൽ, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 19-07-2024 Nirmal NR-389

1st Prize Rs.7,000,000/- NY 901844 (KASARAGOD) Consolation Prize Rs.8,000/- NN 901844 NO 901844 NP 901844 NR 901844 NS 901844 NT 901844 NU 901844 NV 901844 NW 901844...

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ചു : ഒരാൾ പിടിയിൽ

ചെന്നൈ : ചെന്നൈ നഗരത്തിൽ സ്യൂട്ട്കേസിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരാൾ പിടിയിലായി.ചെന്നൈ മണലി സ്വദേശി ദീപയാണ് (32) കൊല്ലപ്പെട്ടത് . രാവിലെ ഒൻപതരയോടെയാണ് ദുരൈപാക്കത്തുനിന്ന് യുവതിയുടെ മൃതദേഹാവാശിഷ്ടങ്ങൾ അടങ്ങിയ...
- Advertisment -

Most Popular

- Advertisement -