Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകാമുകിയുമായുള്ള ഫോണ്‍...

കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്

പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. വഴിയില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് ഈ പരാതി.

തണ്ണിത്തോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്നയാള്‍ക്കെതിരേയാണ് പരാതി പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.മൂന്നാഴ്ച മുന്‍പാണ് പരാതിക്കാരനും കാമുകിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ നവീന്‍ ചോര്‍ത്തുകയും പരാതിക്കാരന്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തത്. പരാതിക്കാരന് മൊബൈല്‍ ഫോണിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. ഫോണ്‍ ഹാങ്ങായതിനെ തുടര്‍ന്ന് ഇത് നന്നാക്കാനായാണ് ടെക്‌നീഷ്യനായ നവീനിന് നല്‍കിയത്.

ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ നവീനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു

സാവോപോളോ : ബ്രസീലിൽ വിമാനം തകർന്ന് 62 യാത്രക്കാർ മരിച്ചു .പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ വൊയേപാസ് എയർലൈൻസ് വിമാനമാണ് വിൻയെദോ നഗരത്തിൽ തകർന്നു വീണത്.വിമാനത്തിൽ 58...

H1N1 ഇന്‍ഫ്‌ളുവന്‍സ പനി : ജാഗ്രത വേണം

ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് H1 N1. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാനിടയുണ്ട്....
- Advertisment -

Most Popular

- Advertisement -