Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി മെറ്റൽ...

അനധികൃതമായി മെറ്റൽ കടത്തിയ ടോറസ് ലോറി  പോലീസ് പിടികൂടി

തിരുവല്ല:  അനധികൃതമായി മെറ്റൽ കടത്തിക്കൊണ്ടുവന്ന ടോറസ് ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.15 ന് പനച്ചിമൂട് ജംഗ്ഷന് സമീപമാണ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലോറി തടഞ്ഞു പിടികൂടിയത്.

വാഹനപരിശോധനയ്ക്കിടെ ആലുംതുരുത്തി ചക്കുളം റോഡിലൂടെ  റാന്നി മാടമൺ കാണിപ്പറമ്പിൽ സുജിത് ഓടിച്ചുവന്ന ലോറി തടഞ്ഞു പരിശോധിച്ചപ്പോൾ മതിയായ രേഖകളോ അനുമതി പത്രമോ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.

തുടർന്ന് മെറ്റൽ ഉൾപ്പെടെ ലോറി പോലീസ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് 54,800 രൂപ പിഴ ഈടാക്കി ജിയോളജി വകുപ്പ് വാഹനം ഇന്ന് വിട്ടുകൊടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ ആത്മികതയുടെ അകക്കാമ്പ് : ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത

തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും...

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ...
- Advertisment -

Most Popular

- Advertisement -