Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഫിനാൻസ് നിക്ഷേപ...

ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പുല്ലാട് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളെ പന്തളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാം പ്രതി തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഗോപാലകൃഷ്ണൻ , മകനും മൂന്നാം പ്രതിയുമായ ഗോവിന്ദ് ജി  എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

പന്തളം പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ 95 കേസുകളാണ് ഉള്ളത്. 12 കോടിയോളം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 4 ദിവസത്തേക്കാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ ആണ് ഇവർക്കെതിരെ ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. 163 പരാതികളാണ് കോയിപ്രത്ത് ലഭിച്ചത്. 100 കോടിയിലധികം രൂപയാണ് ജി ആൻഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പ് നടത്തിയത്.

ഗോപാലകൃഷ്ണൻ്റെ  ഭാര്യ കേസിലെ രണ്ടാം പ്രതി സിന്ധു ജി, നാലാം പ്രതിയായ മരുമകൾ ലക്ഷ്മി എന്നിവർ ഇപ്പോഴും ഒളിവിലാണ്. കേസ് കഴിഞ്ഞ ദിവസം റെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേൾഡ് സ്ട്രോക്ക് അവാർഡ് ബിലിവേഴ്സ് ഹോസ്പിറ്റലിന്

തിരുവല്ല : ആലപ്പുഴ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ 2024 ലെ ഏഞ്ചൽസ് അവാർഡ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും മികച്ച സേവനം...

തിരുവനന്തപുരത്ത് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ...
- Advertisment -

Most Popular

- Advertisement -