തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ.മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം പുറത്തറിഞ്ഞത് .അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരിക്കുമ്പോഴാണ് സംഭവം. ജനലിൽ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു.മരിച്ച പെണ്‍കുട്ടിയുടെ അനുജത്തിയാണ് പരിവസരവാസികളെ വിവരമറിയിച്ചത്. ഗുരുതരാവസ്ഥയില്‍ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അപകടം സംഭവിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.