Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഎസ് എൻ...

എസ് എൻ ഡി പി യോഗം  തിരുവല്ല യൂണിയന്റെ പോഷക സംഘടനകൾ പുന സംഘടിപ്പിച്ചു

തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം തുടങ്ങിയവയുടെ പുനസംഘടനായോഗം യൂണിയൻ ഹാളിൽ അഡ്മിനിസ്ട്രേറ്റർ
സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിങ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് നിയുക്ത ബോർഡ് മെമ്പറും 93 നമ്പർ എസ് എൻ ഡി പി  ശാഖായോഗം പ്രസിഡണ്ടുമായ സന്തോഷ് ഐക്കരപ്പറമ്പിൽ, പോഷക സംഘടനാ ഭാരവാഹികളായ ഷിബു ശാന്തികൾ, സുജിത്ത് ശാന്തികൾ, മണിയമ്മ സോമശേഖരൻ, സുമ സജികുമാർ എന്നിവർ സംസാരിച്ചു.

യൂത്ത്മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായി അശ്വിൻ ബിജു (ചെയർമാൻ), ആര്യ മോൾ (വൈസ് ചെയർമാൻ), അനീഷ് ആനന്ദ് (കൺവീനർ) ശരത് ശശി, അഭിരാമി ബെനി (ജോ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.

സൈബർ സേനയുടെ ചെയർമാനായി സനോജ് എഴുമറ്റൂർ, അഭിരാമി സുഭാഷ് (വൈസ് ചെയർമാൻ) അവിനാശ് എ എം (കൺവീനർ) ഗോകുൽ പി രാജ് (ജോ.കൺവീനർ), എംപ്ലോയീസ് ഫോറം ചെയർമാനായി ഷാൻ ഗോപൻ, സന്തോഷ് കുമാർ എസ് (കൺവീനർ),കുമാരി കുമാരസംഘം കോ-ഓർഡിനേറ്ററായി ശോഭാ ശശിധരനെയും വിവാഹപൂർവ്വ കൗൺസിൽ കോർഡിനേറ്ററായി ഷാൻ ഗോപനെയും തിരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹവിസ്സുകളെരിഞ്ഞു: അഗ്‌നി ഉണർന്നു; പ്രവർഗ്യങ്ങൾ  ആരംഭിച്ചു

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം മുഴുവൻ സമയ യാഗ ക്രിയകളിലേക്കു കടന്നു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സോമയാഗത്തിന്റെ ഭാഗമായി ഇന്ന് നിരവധി ഇഷ്ടികൾ (ചെറു യാഗങ്ങൾ) നടന്നു....

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് 

പത്തനംതിട്ട : സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും. 9 പേരെയാണ് ഇന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കുന്നത്....
- Advertisment -

Most Popular

- Advertisement -