Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഭക്ഷ്യസുരക്ഷാ പരിശോധന...

ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും

പത്തനംതിട്ട : കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം.

ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. എലിപ്പനി പ്രതിരോധമരുന്നിന്റെ ആവശ്യകത പ്രോല്‍സാഹിപ്പിക്കാന്‍ പ്രചാരണം സംഘടിപ്പിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

സ്‌കൂളുകള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കും. പരിസരശുചിത്വം പ്രോല്‍സാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും തീരുമാനമായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി , ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ് ജോസഫ്, ഡോ. ശ്യാം കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എസ് ശ്രീകുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം –  വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

പത്തനംതിട്ട : തന്നെ  സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ...

കഞ്ചാവ് കേസ് : പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി

ആലപ്പുഴ : ആലപ്പുഴയിൽ കാറിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ എക്സൈസ് സംഘം പിടികൂടി. വള്ളികുന്നം സ്വദേശികളായ ജിതിൻ വിമല്‍, സുനിൽ പി എസ് എന്നിവരാണ് പിടിയിലായത്. 2024...
- Advertisment -

Most Popular

- Advertisement -