Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല-  മാങ്കുളം...

തിരുവല്ല-  മാങ്കുളം ബസ് സർവീസ് ആരംഭിച്ചു

തിരുവല്ല: തിരുവല്ല-  മാങ്കുളം കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. 2016ൽ തുടങ്ങിയ സർവീസ്  കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്  തിരുവല്ല – മാങ്കുളം ടൗൺ ടൗൺ ബസ് സർവീസ്  വീണ്ടും ആരംഭിച്ചത്.
തിരുവല്ലയിൽ നിന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് കോട്ടയം, പാലാ, തൊടുപുഴ, അടിമാലി, കല്ലാർ വഴി മാങ്കുളത്ത് വൈകിട്ട് 6ന് എത്തിച്ചേരും. അടുത്ത ദിവസം രാവിലെ 5ന് മാങ്കുളത്ത് നിന്ന് പുറപ്പെട്ട് 11.15ന് തിരുവല്ലയിൽ എത്തിച്ചേരും.
സർവീസിൻ്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു. നഗരസഭാംഗം പ്രദീപ് മാമ്മൻ മാത്യു. മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ആന്റണി, എടിഒ സാമുവൽ, കൺട്രോളിങ് ഇൻസ്പെക്ടർ ശ്യാംകുമാർ, സൂപ്രണ്ട് ജയമേരി തമ്പി എന്നിവർ പ്രസംഗിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ കള്ളിങ് തുടരുന്നു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ,തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കള്ളിംഗ് പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം ജില്ലയിൽ നിന്നുള്ള 5 ദ്രുതകർമ്മ സേന അംഗങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 ദ്രുതകർമ്മ സേന അംഗങ്ങളും...

മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡന്റ്  നിയമനം

ആലപ്പുഴ : ആലപ്പുഴ ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡൻറ് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അനസ്തേഷ്യ യോളജി വിഭാഗത്തിൽ 7 അസിസ്റ്റൻറ് പ്രൊഫസർ,  ഓർത്തോപീഡിക്സ് വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -