Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeSpiritualകുറ്റൂർ മഹാദേവക്ഷേത്രത്തിൽ...

കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

തിരുവല്ല: ചരിത്രപ്രസിദ്ധമായ കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി  കണ്oരര് മോഹനരര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്ര പൂജാദി ചടങ്ങുകൾ കൂടാതെ ഭാഗവതഹംസം ഗുരുവായൂർ മണികണ്ഠൻ വാര്യരുടെ നേതൃത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞം, തിരുവാതിര കളി, കൈകൊട്ടിക്കളി, ഭജൻസ്, നൃത്ത സന്ധ്യകൾ, സംഗീത സദസ്സുകൾ, മാജിക്ക്‌ ഷോ എന്നിവയും. പള്ളിവേട്ട ദിനമായ നാളെ (ചൊവ്വാഴ്ച) രാവിലെ 7 30 മുതൽ നാരായണീയ പാരായണം, 10.30-ന് ഉത്സവബലി ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ വൈകിട്ട് 7ന് ഹിഡുംമ്പൻപൂജ ,7.30ന് സേവ, രാത്രി 10ന് ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഡാൻസ്, 11.30-ന് പള്ളിവേട്ട.

ശിവരാത്രി  ദിനമായ 26ന് ( ബുധനാഴ്ച) രാവിലെ എട്ടുമുതൽ ശിവപുരാണ പാരായണം. 9- മുതൽ കുറ്റൂർ കാണിക്ക മണ്ഡപം നടയിൽ നിന്ന് കാവടിയാട്ടം., വൈകിട്ട് 6. 15ന് കുറ്റൂർ തോണ്ടറ ആറാട്ട് കടവിൽ നിന്നും തിരു ആറാട്ട് എഴുന്നള്ളിപ്പ് . രാത്രി 10 30 ന് കൊടിയിറക്ക്, വലിയകാണിക്ക. രാത്രി 12 മുതൽ മഹാശിവരാത്രി പൂജ.12.30-ന് ഭക്തിഘോഷ ലഹരി എന്നിവ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; സ്‌കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു സർക്കാർ ഏറ്റെടുത്തു

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി....

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല. നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -