Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതെരഞ്ഞെടുപ്പിനായി പോയ...

തെരഞ്ഞെടുപ്പിനായി പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല : നിർമ്മാണ മേഖലയിൽ പ്രതിസന്ധി

കോട്ടയം : വോട്ടെടുപ്പിനായി കേരളത്തില്‍ നിന്ന് പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ മടങ്ങി എത്തിയില്ല. ഇതോടെ തൊഴിലാളി ക്ഷാമത്താൽ വലഞ്ഞ് സംസ്ഥാനം. നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.

എസ്‌ഐആറിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോയത്. എന്നാൽ തൊഴിലുടമകള്‍ സൗജന്യ വിമാന ടിക്കറ്റുകളും വേതന വര്‍ദ്ധനവും വാഗ്ദാനം ചെയ്തിട്ടും അവര്‍ വരാന്‍ മടിക്കുകയാണ്. തൊഴിലും ഉയര്‍ന്ന വേതനവും ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനം വിട്ടാല്‍ പുതുതായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയും കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്.

ഈ തൊഴിലാളികളില്‍ പലരും വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിരുന്നു. ഈ സമയത്ത് അവരുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു. അതിനാൽ തന്നെ തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

വീടുകളും കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലുതും ചെറുതുമായ നിര്‍മ്മാണ മേഖലകളെ ഒരുപോലെ ബാധിക്കുന്നു. വീടുകളുടെ നിര്‍മ്മാണത്തിലെ കാലതാമസം കരാറുകാരും വീട്ടുടമസ്ഥരും തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഹോട്ടലുകള്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.  കശുവണ്ടി, ഇറക്കുമതി, കയറ്റുമതി മേഖലകളിലും പ്രതിസന്ധിയുണ്ട്. കേരളത്തില്‍ ആകെ 15 ലക്ഷം ബംഗാളി കുടിയേറ്റ തൊഴിലാളികളും 12 ലക്ഷം ആസാമീസ് കുടിയേറ്റ തൊഴിലാളികളും ഉണ്ടെന്നാണ് കണക്ക്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിബിൻ വധക്കേസ് : 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ്...

വാഹന ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഇട്ടിയപ്പാറ - ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ കലുങ്കുകളുടെ പുനർനിർമ്മാണം നടക്കുന്നതിനാൽ ജണ്ടായിക്കൽ മുതൽ കിടങ്ങൂർമൂഴി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -