Wednesday, June 25, 2025
No menu items!

subscribe-youtube-channel

HomeNewsകാറിലെത്തിയ രണ്ട്...

കാറിലെത്തിയ രണ്ട് പേര്‍  വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു

കോന്നി: പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു.

ഇവിടെ വില്‍പ്പനയ്ക്കായി വച്ചിരുന്ന രണ്ട് കാറുകളും കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെ കൂടല്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

ഇന്ന് ഉച്ചയ്ക്ക്  1 ന് കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ്  സംഭവം നടന്നത്. കാല്‍നട യാത്രക്കാരനായ കലഞ്ഞൂര്‍ കാഞ്ഞിരമുകളില്‍ റെഞ്ചി യോഹന്നാനെയാണ് ആദ്യം കാര്‍ ഇടിപ്പിക്കാനായി ശ്രമിച്ചത്. റെഞ്ചി ഓടിമാറി രക്ഷപെട്ടു. ഇതിന് ശേഷമാണ് ഓട്ടോ കെയര്‍ സെന്ററിന് മുന്‍പിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റുമണ്ണില്‍ ബിനുവിന്റെ നേരെ കാറുമായി എത്തിയത്. ബിനുവും ഓടി മാറുകയായിരുന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രയുക്തി 2024 : മിനി തൊഴില്‍ മേള  24-ന്

ആലപ്പുഴ : ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി തൊഴില്‍ മേള 'പ്രയുക്തി 2024' ഓഗസ്റ്റ് 24-ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും. പതിനഞ്ചില്‍പരം സ്വകാര്യ...

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ...
- Advertisment -

Most Popular

- Advertisement -