Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ കൊടിയേറി: ദേവന്  ഇനി പത്ത് നാൾ ഉത്സവ ദിനങ്ങൾ

തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷത്രത്തിൽ കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 10 ന്  സമാപിക്കും . ഇന്ന് രാവിലെ 5 ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ  തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെയും  വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു.

തുടര്‍ന്ന് ബ്രാഹ്മണ പുരോഹിതര്‍ ചേര്‍ന്ന് പടറ്റിപഴം  ഒരുക്കി ദേവന് നിവേദിച്ചു. ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു.  മഹാ ചതുശ്ശതം വഴിപാട് നടന്നു. രാവിലെ 9.45 നും 10.15 നും  മദ്ധ്യേയുള്ള മേടം രാശി ശുഭമുഹൂർത്തിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിൻ്റെ  മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു.

മേൽശാന്തിമാരായ  ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, രമേശ് വിഷ്ണു എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാർ, ഭക്തജനങ്ങൾ  തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നടന്ന കൊടിയേറ്റ് സദ്യയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്.

നാളത്തെ പരിപാടികൾ –
രാവിലെ 8.30 ന് നാരായണീയ പാരായണം, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 6.30 ന് രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന, 8 ന് കലാപരിപാടികൾ, 12ന് കഥകളി ( കല്യാണ സൗഗന്ധികം, സന്താനഗോപാലം) എന്നിവ ഉണ്ടാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളളംകുളത്ത് ആധുനിക അറവുശാല മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്.. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം...

വർഗീയത പറയുന്നവരോട്  സിപിഎമ്മിന് യോജിപ്പില്ല:  എം വി ഗോവിന്ദൻ

തിരുവനന്തപുരം : വർഗീയത പറയുന്നവരോട്  സിപിഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ്...
- Advertisment -

Most Popular

- Advertisement -