Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപച്ചമണ്ണ് ഖനനം...

പച്ചമണ്ണ് ഖനനം : 3 ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു

തിരുവല്ല : അനധികൃതമായി പച്ചമണ്ണ്  ഖനനം ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് ടിപ്പറുകളും ഒരു മണ്ണ് മാന്തിയന്ത്രവും കീഴ്വായ്പൂർ പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടരയോടെ  നൈറ്റ്‌ പട്രോൾ സംഘമാണ്  പിടിച്ചെടുത്തത്. കുന്നന്താനം പൂച്ചവാൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ നിന്നുമാണ്  പാസ്സോ, അനുമതിയോ ഇല്ലാതെ പച്ചമണ്ണ് ഖനനം ചെയ്ത് കടത്താൻ ശ്രമിച്ചത്.

രഹസ്യവിവരത്തെ തുടർന്ന് പോലീസ്  സ്ഥലത്തെത്തുമ്പോൾ ടിപ്പർ ലോറികളിൽ മണ്ണ് നിറയ്ക്കുയായിരുന്നു. തുടർന്ന് എസ് ഐ പി പി മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തു. കുന്നന്താനം പ്ലാത്താനത്ത് വീട്ടിൽ പ്രജോഷിന്റെ ഉടമസ്ഥതയിലുള്ള ജെ സി ബി ഉപയോഗിച്ച്, കുന്നന്താനം പുതുപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസിന്റെ ടിപ്പറിലും സേതു ശ്രീനിയുടെ ടിപ്പറിലും തിരുവനന്തപുരം നേമം സ്വദേശി ഹരികൃഷ്ണന്റെ ഉടമസ്ഥതയിലുമുള്ള ടിപ്പറിലുമാണ് പച്ചമണ്ണ് കയറ്റിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നിർദ്ദേശപ്രകാരം  എസ് ഐ പി പി മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച്...

കാണാതായ പതിനഞ്ചുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കാസർകോട് പതിനഞ്ചുകാരിയെ കാണാതായ സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പൊലീസ്...
- Advertisment -

Most Popular

- Advertisement -