Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsവെസ്റ്റ് ബാങ്കിൽ...

വെസ്റ്റ് ബാങ്കിൽ കുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി

ടെൽ അവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസത്തിലേറെയായികുടുങ്ങിയ 10 ഇന്ത്യൻ പൗരന്മാരെ ഇസ്രായേൽ സൈന്യം രക്ഷപ്പെടുത്തി .കെട്ടിട നിർമാണ ജോലിക്കായി മാസങ്ങൾക്ക് മുമ്പ് വെസ്റ്റ് ബാങ്കിലേക്ക് പോയ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ജോലി വാ​ഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെ ഒരു വ്യക്തിയാണ് ഇന്ത്യൻ പൗരന്മാരെ അവിടെ എത്തിച്ചത്. പിന്നീട് ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഇയാൾ കൈവശപ്പെടുത്തി.

ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.മോചിതരായവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

76കാരിയെ പീഡിപ്പിക്കാൻ ശ്രമം : 25കാരൻ അറസ്റ്റിൽ

കായംകുളം : കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം...

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ...
- Advertisment -

Most Popular

- Advertisement -