Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha317 കിലോ...

317 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ആലപ്പുഴ : തദ്ദേശസ്വയംഭരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ് മുതുകുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 317 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനും സീലന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 25000 രൂപയും, ശ്രീജിത്ത് ഏജന്‍സീസില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്  ശുപാര്‍ശ ചെയ്തു.

17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.  മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ  മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ  ഭാഗമായാണ്  പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബഹുസ്വരത നിലനില്ക്കണം : ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

കോന്നി : ബഹുസ്വരത നിലനിൽക്കണമെന്നും ക്രൈസ്തവ സമൂഹം അതിസൂക്ഷ്മണ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എണ്ണം നോക്കി തീരുമാനങ്ങൾ എടുക്കുന്ന സമീപനം ഭരണകൂടം മാറ്റണമെന്നും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ്...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം

ന്യൂഡൽഹി: ഇന്ത്യ- പാക്ക് വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗർ അതിർത്തിയിലെത്തി. പിന്നാലെ ശ്രീനഗറിൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി. രാജസ്ഥാനിലെ...
- Advertisment -

Most Popular

- Advertisement -