Monday, July 7, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അബാന്‍ മേല്‍പാലം നിര്‍മാണത്തിനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് സ്പാന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മാര്‍ച്ച് 17 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ എത്തി ടി കെ റോഡില്‍ പ്രവേശിച്ച് അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് മുന്‍വശത്ത് കൂടി അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.അബാന്‍ ജംഗ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടുന്ന എല്ലാ വാഹനങ്ങളും മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ് -കെഎസ്ആര്‍ടിസി റോഡ് വഴി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് എത്തിചേരണം.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുമ്പഴ വഴിയുളള ദീര്‍ഘദൂര വാഹനങ്ങള്‍ താഴെ വെട്ടിപുറം ജംഗ്ഷന്‍-മൈലപ്ര വഴി പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ എത്തിചേരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പത്തനംതിട്ട : പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18നും 40 നും ഇടയില്‍ പ്രായമുള്ള...

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും...
- Advertisment -

Most Popular

- Advertisement -