Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുനമ്പം ജുഡീഷ്യല്‍...

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി

കൊച്ചി : മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.വിഷയം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടതാണെന്നും ഈ സാഹചര്യത്തിൽ വിഷയം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. വഖഫ് ബോര്‍ഡിന് വലിയ അധികാരങ്ങളുണ്ടെന്നും ആ നിയമം നിലനില്‍ക്കെ സര്‍ക്കാരിന് മറിച്ചൊരു തീരുമാനം എടുക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഇതോടെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായർ കമ്മിഷൻ അസാധുവായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്

ആറന്മുള : വിഷുപ്പുലരിയിൽ ആറന്മുള  പാർത്ഥസാരഥീ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നാല് മുതൽ തന്നെ വിഷുക്കണി ദർശനം ആരംഭിച്ചു. ദർശനത്തിനെത്തിയ മുഴുവൻ ഭക്തർക്കും ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ...

റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ത്യയിൽ തിരികെയെത്തി.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെത്തിയ ജെയിൻ ഇന്ന് വീട്ടിലെത്തും. കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട...
- Advertisment -

Most Popular

- Advertisement -