Wednesday, September 23, 2026
No menu items!

subscribe-youtube-channel

Homeബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ കായിക ദിനം

തിരുവല്ല : ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിന്റെ 2024 – 2025 വർഷത്തെ കായിക ദിനം തിരുവല്ല ഡിവൈഎസ്പി  അഷാദ് എസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപരിപാലനത്തിനും വ്യക്തിത്വവികാസത്തിനും കായിക പരിശീലനം വളരെയധികം സഹായിക്കുമെന്നും ജീവിതം ഒരു ലഹരിയാക്കി മാറ്റുവാൻ കായിക മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ  അഷാദ് എസ് സൂചിപ്പിച്ചു.

കുമാരി ജിയാ സൂസൻ വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ അധ്യക്ഷയായി. ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ മേധാവി അഡ്വ പ്രിൻസി പി വർഗീസ് , വൈസ് പ്രിൻസിപ്പൽ പ്രൊഫ അനു മാത്യൂസ് എന്നിവർ സന്നിഹിതരായി.

വിവിധ ബാച്ചുകളിൽ നിന്നായി 240 ഓളം വിദ്യാർത്ഥികൾ കായികയിനങ്ങളിൽ മത്സരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം : ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ നടന്ന തീപിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു .45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. സ്ഥാപനത്തിലെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ...

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15...
- Advertisment -

Most Popular

- Advertisement -