Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNewsമേടമാസ -...

മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.

മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ മൂന്നിന് നട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടവും നൽകും. പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് തിരുനട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവാഹയജ്ഞം : ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പാർവ്വതീ പരിണയം നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ആറാം ദിവസം പാർവ്വതീപരിണയവും ഉമാമഹേശ്വാര പൂജയും നടന്നു. ഉത്രമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആരംഭിച്ച ഘോഷയാത്ര ക്ഷേത്ര...

നവജാത ശിശുവിന്റെ മരണം : ഡോ.ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം : പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി.പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ...
- Advertisment -

Most Popular

- Advertisement -