Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramതിരൂരിൽ വൻ...

തിരൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ എന്നിവരാണ് പിടിയിലായത്.ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. വില്പനയ്ക്കായിട്ടാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത് .

കഴിഞ്ഞ ദിവസം കണ്ണൂർ പയ്യന്നൂരിലെ ഒരു ലോഡ്ജിൽ നിന്ന് 160.05 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിലെ മത്സ്യക്കുരുതി:മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ

കൊച്ചി : പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. പ്രതിഷേധക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ‌...

ലഹരിയെ അകറ്റാൻ  ഗ്രാമങ്ങളില്‍ കളിക്കളങ്ങള്‍ ഉയരണം: കെ യു ജനീഷ് കുമാർ എംഎൽഎ

പത്തനംതിട്ട: പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിന്  ഓരോ ഗ്രാമത്തിലും കളിക്കളങ്ങള്‍ ഉയരണമെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. അരുവാപ്പുലം കല്ലേലിയില്‍ ഗ്രാമപഞ്ചായത്ത് ആധുനിക നിലവാരത്തിൽ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -