Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികയെ ബലാൽസംഗം...

വയോധികയെ ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവ്

പത്തനംതിട്ട: വയോധികയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത പ്രതിക്ക് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പെൽ വീട്ടിൽ ശിവദാസൻ (60) ആണ് ശിക്ഷിക്കപ്പെട്ടത്.

പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. കോന്നി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. മേയ് 10 ന് പകൽ വീട്ടിൽ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന്  പ്രതി ഇരയാക്കുകയായിരുന്നു.

അംഗനവാടിയിലെ ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പോലീസ് വിവരം അറിയുകയും മൊഴിപ്രകാരം കേസെടുക്കുകയുമായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ജി അരുൺ ആണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മാർച്ച്‌ 17 ന് വിചാരണ ആരംഭിച്ച കേസിൽ 12 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചു.

പ്രോസിഷൻ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 -കാരിയെ ഹൈദരാബാദിൽ  കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 -കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. തുടർന്ന് കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി...

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ; ഹൈക്കോടതി

കൊച്ചി : സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം...
- Advertisment -

Most Popular

- Advertisement -