Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി മീനഭരണി കാർത്തിക ഉത്സവം നാളെ ആരംഭിക്കും. ഈ ദിവസങ്ങളിൽ രാവിലെ 5ന് പള്ളിയുണർത്തൽ, 6 ന് അഭിഷേകം, ഉഷ:പൂജ, 8ന് പുരാണ പാരായണം എന്നിവ നടക്കും.

31ന് രാത്രി 7.30 ന് നൃത്തനാടകം. ഏപ്രിൽ 1 ന് രാവിലെ 11 ന് പുതുക്കല നിവേദ്യം. 12.30 ന് സമൂഹ സദ്യ, 5.30 ന് കൈകൊട്ടിക്കളി, 7 ന് തിരുവാതിരകളി, 8 ന് ഭരതനാട്യം. 9 ന് നാട്യ ശിൽപം, രാത്രി 10.30ന് കാരക്കൽ പേച്ചി അമ്മൻ കോവിൽ ഊർകരകത്തിന് യാത്രയയപ്പ്.

ഏപ്രിൽ 2 ന് രാവിലെ 6.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. രാത്രി 8.30 ന് ഭഗവതിക്ക് വരവേൽപ്പ്. 11.30 ന് ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.

ക്ഷേത്രം പ്രസിഡന്റ് വി കെ മുരളിധരൻ നായർ, സെക്രട്ടറി ജി മനോജ് കുമാർ, വൈസ് പ്രസി. രവീന്ദ്രൻ നായർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. നാവിക ഉപരോധം അമേരിക്കൻ സൈനിക നടപടികളുടെ തുടർച്ചയാണ്. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ...

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...
- Advertisment -

Most Popular

- Advertisement -