Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ മന്ത്രി...

ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലേക്ക്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. ഉച്ചയ്ക്ക് മുന്നോടിയായി  ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും.

ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല.

തുടർന്ന് രണ്ട് നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്ക് നൽകിയിരുന്നു. ആശമാരുടെ ഇൻസെൻ്റീവ് വർധിപ്പിക്കണമെന്നാണ് ഈ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ തടഞ്ഞുവെച്ച 637 കോടി രൂപ എത്രയും വേഗം നൽകണം, എയിംസ് അനുവദിക്കണം, കാസർകോടും വയനാടും മെഡിക്കൽ കോളേജിന് സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡല മകരവിളക്ക് മഹോത്സവം: പരമ്പരാഗത കാനനപാതകളിലൂടെ എത്തിയത് 6.7 ലക്ഷം ഭക്തര്‍

ശബരിമല: മണ്ഡല മകരവിളക്കിന്റെ ഭാഗമായി അഴുതക്കടവ് പമ്പ കാനനപാതയിലൂടെ 4,74,423 അയ്യപ്പഭക്തരും സത്രം പുല്ലുമേട് പാത വഴി 1,96,243 ഭക്തരും ശബരിമലയില്‍ ദര്‍ശനം നടത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെടുന്ന 34.35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള...

എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനം.വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി...
- Advertisment -

Most Popular

- Advertisement -