Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsചികിത്സക്കുള്ള തുക...

ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍

തിരുവനന്തപുരം : ചികിത്സക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം ഓണ്‍ലൈനായി ഒപി ടിക്കറ്റ് എടുക്കാനും സംവിധാനം ഏർപ്പെടുത്തും.

സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗൂഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും ചേർന്ന് നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും

തിരുവല്ല/കുറ്റൂർ : ദേശീയ സേവാഭാരതി കേരളം കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന്റെ സഹകരണത്തോടെ തല ചായ്ക്കാനൊരിടം എന്ന പദ്ധതിയിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ഗൃഹ പ്രവേശവും നടന്നു. കല്ലൂർകുളം തൈമറവുംകര കൊച്ചുപൊയ്കയിൽ വീട്ടിൽ കെ.എസ്...

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...
- Advertisment -

Most Popular

- Advertisement -