Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamപോലീസ് കാന്റീന്‍...

പോലീസ് കാന്റീന്‍ കാര്‍ഡ് എസ്ഡിപിഐ നേതാവിന് നല്‍കി : സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

എറണാകുളം : പൊലീസ് കാന്‍റീന്‍ കാര്‍ഡ് എസ്ഡിപിഐ സംസ്ഥാന നേതാവിന് നല്‍കിയ പെരുമ്പാവൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എഎസ്ഐ സലീമിനെയാണ് എറണാകുളം റൂറല്‍ എസ്പി സസ്പെന്‍ഡ് ചെയ്തത്.

പെരുമ്പാവൂര്‍ പൊലീസ് കാന്‍റീനിൽ എഎസ്ഐ സലിമിന്‍റെ കാര്‍ഡുമായി എത്തിയ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.കെ. ഷൗക്കത്തലി സാധനങ്ങൾ വാങ്ങിയിരുന്നു. സംശയം തോന്നിയ കാന്റീന്‍ ജീവനക്കാര്‍ റൂറല്‍ എസ്പിയെ വിവരം അറിയിച്ചു.എസ്പിയുടെ അന്വേഷണത്തെ തുടർന്ന് പോലീസ് കാർഡ് ദുരുപയോഗം ചെയ്ത സലീമിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വാസത്തിൻ്റെയും സൗഹൃദത്തിന്റെയും വിളക്കുകളാവുക : ഗീവറുഗീസ് മാർ അപ്രേം

തിരുവല്ല: സ്നേഹം കൊണ്ട് ജീവിക്കുകയും സേവനത്തിലും നീതിയിലും  ജൂബിലിയുടെ അർത്ഥം കണ്ടത്തണമെന്നും ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത  സഹായ മെത്രാൻ  ഗീവറുഗീസ് മാർ അപ്രേം മെത്രാപ്പോലിത്താ. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ...

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഭാര്യ മഞ്ജുഷ. ആവശ്യം സിം​ഗിൾ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. വസ്തുതകൾ...
- Advertisment -

Most Popular

- Advertisement -