Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsസബ്‌സിഡി സാധനങ്ങളുടെ...

സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

തിരുവനന്തപുരം : തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ സബ്‌സിഡി സാധനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക.

വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്‌സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്‌സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും

വൻകടല (ഒരു കിലോഗ്രാം) – 65 — 110.29
ചെറുപയർ (ഒരു കിലോഗ്രാം) — 90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം) – 90 — 132.14
വൻപയർ (ഒരു കിലോഗ്രാം) — 75 — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) — 105 — 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) — 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) — 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് (സബ്‌സിഡി 500 എം എൽ+ നോൺ സബ്‌സിഡി 500 ml) — 240.45. — 289.77
ജയ അരി (ഒരു കിലോഗ്രാം) — 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) — 33 — 46.33
മട്ട അരി (ഒരു കിലോഗ്രാം) — 33 — 51.57
പച്ചരി (ഒരു കിലോഗ്രാം) — 29 — 42.21

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല പ്രവർത്തനോത്ഘാടനം

തിരുവല്ല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ശാഖയുടെ 2025-26 വർഷത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  ജീവകാരുണ്യ പദ്ധതിയിലേക്കുള്ള ധനസമാഹരണവും നഗരസഭ ചെയർപേഴ്സൺ അനു ജോർജ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ്...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി...
- Advertisment -

Most Popular

- Advertisement -