Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎഴുപുന്ന ശ്രീനാരായണപുരം...

എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം :  വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ കാൺമാനില്ല

ആലപ്പുഴ : എഴുപുന്ന ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ മോഷണം പോയി. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ അരൂർ പൊലീസ് അന്വേഷണം തുടങ്ങി.

ക്ഷേത്രത്തിലെ കീഴ്ശാന്തിയായ കൊല്ലം സ്വദേശി രാമചന്ദ്രൻ  പോറ്റിയെ കാണാനില്ല. വിശേഷ ദിവസമായതിനാൽ ഇന്നലെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.ഇതിൽ നിന്നാണ് 20 പവൻ കാണാതായത്. കീഴ്ശാന്തി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വിശദമാക്കുന്നത്.

രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത്‌ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യത

തിരുവനന്തപുരം:തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനും ഇടിമിന്നലിനോടുകൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ...

ഷഹബാസിന്റെ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം

കോഴിക്കോട് : മർദനമേറ്റു വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ...
- Advertisment -

Most Popular

- Advertisement -