Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റർ സ്പെഷ്യൽ...

ഈസ്റ്റർ സ്പെഷ്യൽ : എസ് എം വി റ്റി ബാംഗ്ലൂർ- കൊല്ലം സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം : ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ബാംഗ്ലൂരിൽ നിന്നും മധ്യതിരുവതാംകൂറിലേക്ക് ട്രെയിൻ യാത്ര സുഗമമാക്കുന്നതിനായി ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി.

ട്രെയിൻ നമ്പർ 06577/06578 SMVT ബംഗളുരു – കൊല്ലം – SMVT ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 17ന് ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിച്ച്  18ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും. ട്രെയിൻ നമ്പർ 06585/06586 SMVT ബംഗളുരു – കൊല്ലം – SMVT ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 19ന് ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് 20ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ മന്ത്രിയോട് പ്രത്യേകമായി ആവശ്യപ്പെട്ടാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിച്ചത്. ഇരു ട്രെയിനുകളും ഓരോ സർവീസ് വീതം ആയിരിക്കും യാത്ര നടത്തുക. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ഇരു ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ട്.

നിരന്തരമായ ശ്രമത്തിന്റെ ഫലമായി ബംഗളുരുവിലും കേരളത്തിലുമായി ജോലി ചെയ്യുന്ന ഒട്ടനവധി തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം നൽകുന്ന രീതിയിലാണ് ഈ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും  എംപി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 12-10-2025 Samrudhi SM-24

1st Prize Rs.1,00,00,000/- MW 796935 (PAYYANNUR) Consolation Prize Rs.5,000/- MN 796935 MO 796935 MP 796935 MR 796935 MS 796935 MT 796935 MU 796935 MV 796935 MX 796935...

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല : ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നെടുമ്പ്രം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റെ കെ.ജെ മാത്യൂ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -