Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ സന്ദർശനം...

മുഖ്യമന്ത്രിയുടെ സന്ദർശനം : പത്തനംതിട്ടയിയിലെ പാർക്കിംഗ് ക്രമീകരണം

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് പത്തനംതിട്ടയിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. അടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അഴൂർ കല്ലറക്കടവ് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം അഴൂർ ഇന്ദ്രപ്രസ്ഥ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്‌.
     
പന്തളം ഭാഗത്ത് നിന്നുള്ള പ്രവർത്തകരുടെ വാഹനങ്ങൾ കല്ലറ കടവിൽ ആളുകളെ ഇറക്കുകയും തുടർന്ന് സ്റ്റേഡിയം ജംഗ്ഷൻ വഴി സഞ്ചരിച്ച് ജിയോ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയും വേണം.
     
കൊടുമൺ ഭാഗത്തുനിന്ന് വരുന്നവ കല്ലറ കടവിൽ ആളെ ഇറക്കിയശേഷം മുത്തൂറ്റ് ഹോസ്പിറ്റൽ കല്ലറ കടവ് റോഡിലും, കോന്നി മേഖലയിലെ വാഹനങ്ങൾ കെഎസ്ആർടിസിക്ക് സമീപം  പ്രവർത്തകരെ ഇറക്കിക്കഴിഞ്ഞു മൈലപ്ര പള്ളിപ്പടി കുമ്പഴ റോഡിലും പാർക്ക്‌ ചെയ്യേണ്ടതാണ്.
      
പത്തനംതിട്ട മേഖലയിൽ നിന്നുള്ളവ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ്  വഴി മേലെ വെട്ടിപ്പുറം ഇടത്തോട്ട് പത്തനംതിട്ട ടൗൺ റോഡിലും,, കോഴഞ്ചേരി ഭാഗത്തുനിന്നുള്ളവ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിക്കഴിഞ്ഞു ജില്ലാ പോലീസ് ഓഫീസ് വഴി മേലെ വെട്ടിപ്പുറം കടമ്മനിട്ട റോഡിലും പാർക്ക് ചെയ്യേണ്ടതാണ്.
      
മല്ലപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് സെൻറ് പീറ്റേഴ്സ് ജംഗ്ഷൻ കഴിഞ്ഞുള്ള റോഡിന്റെ ഒരു വശത്തായിട്ടാണ്. ഇവ ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കുകയും തുടർന്ന് കെഎസ്ആർടിസി സെൻട്രൽ ജംഗ്ഷൻ സ്റ്റേഡിയം ജംഗ്ഷൻ  വഴി വലത്തോട്ട് തിരിഞ്ഞ് സഞ്ചരിച്ചാണ് ഇവിടെ എത്തേണ്ടത്.
      
ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തകരെ ഇറക്കിയ ശേഷം അബാൻ മേൽപ്പാലം ഭാഗത്ത് അതേ റോഡിലാണ് പെരുനാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
      
ജില്ലാ പോലീസ് ഓഫീസ് മേൽപ്പാലം റോഡിൽ പ്രവർത്തകരെ ഇറക്കി കഴിഞ്ഞ് ഞണ്ണുങ്കൽ പടി കൈരളിപുരം റോഡിൽ റാന്നി മേഖലയിൽ നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യണം.
      
ഇരവിപേരൂർ മേഖലയിൽ നിന്നുള്ളവ കെഎസ്ആർടിസിയിൽ പ്രവർത്തകരെ ഇറക്കി കഴിഞ്ഞ് ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി മേലെ വെട്ടിപ്പുറം അഞ്ചക്കാല സെൻ പീറ്റേഴ്സ് ജംഗ്ഷൻ റോഡിൽ പാർക്ക് ചെയ്യണം.
     
തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കെഎസ്ആർടിസിയിൽ ആളുകളെ ഇറക്കിയ ശേഷം ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി മേലെ വെട്ടിപ്പുറം റോഡിൽ പാപ്പാനി ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  ഉത്സവത്തിന് കൊടിയേറി. വൈകിട്ട് 7 മണിക്ക് തന്ത്രി താഴ‌മൺമഠം കണ്‌ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം  നടന്നു. തുടർന്ന് ശിവശക്തി കലാമണ്ഡപത്തിൽ  തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിൻ്റെ...

പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി കസ്റ്റഡിയിൽ‌

തൃശ്ശൂർ : പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ .പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തു .കവർച്ച...
- Advertisment -

Most Popular

- Advertisement -