Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറീൽസ് എടുക്കുന്നതിൽ...

റീൽസ് എടുക്കുന്നതിൽ തർക്കം:മാനവീയം വീഥിയിൽ യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം:റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു.മാനവീയം വീഥിയിൽ പുലർച്ചെയുണ്ടായ സംഘർഷത്തിൽ ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്.ഇയാൾ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.ആക്രമണം നടത്തിയ ഷെമീർ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഒരുമാസത്തിനിടെ മാനവീയം വീഥിയിൽ നടക്കുന്ന ഏഴാമത്തെ സംഘർഷമാണിത്.12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതിനു തയാറാകാതെ ഇവിടെത്തുടരുന്നവരാണ് സംഘർഷം ഉണ്ടാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് എ ടി എമ്മില്‍ നിറയ്‌ക്കേണ്ട രൂപ കവർച്ച ചെയ്ത സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പിടിയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ പരാതിക്കാരനും സുഹൃത്തും പിടിയിൽ .എ ടി എമ്മില്‍ പണം നിറയ്‌ക്കാന്‍ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരനായ തിക്കോടി...

പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും

കോഴഞ്ചേരി : കോഴഞ്ചേരി - റാന്നി റോഡിലെ പുതമൺ പാലത്തിൻ്റെ ബലക്ഷയത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ ഇപ്പോൾ പേരുച്ചാൽ പാലവും അപകട ഭീഷണിയിലെന്ന് നാട്ടുകാരും യാത്രക്കാരും. പാലവും സമാന്തര റോഡും...
- Advertisment -

Most Popular

- Advertisement -