Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രേയലിനെതിരെയുള്ള ആക്രമണം...

ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍: യു എസ്സിനും മുന്നറിയിപ്പ്

ടെഹ്‌റാൻ : ഇസ്രേയലിനെതിരെയുള്ള ആക്രമണം ലക്ഷ്യം കണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നൽകി.

ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്.ഇസ്രയേല്‍ സേന ആക്രമണം സ്ഥിരീകരിച്ചു.20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻശേഷിയുള്ള ഡ്രോണുകളാണ് ഇസ്രയേലിൽ പതിച്ചത്.ഇറാനില്‍നിന്നും സഖ്യ രാജ്യങ്ങളില്‍നിന്നുമാണ് ഡ്രോണുകൾ തൊടുത്തത്.കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദ്ദേശം നൽകി. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകി.സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശ്ശബ്ദ പ്രചാരണം

വയനാട് / തൃശ്ശൂർ : വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. അവസാന ദിനമായ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ്...

ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവ് : പ്രൈവറ്റ് ബിൽഡിംങ് കോൺട്രാക്ടർമാർ പ്രതിഷേധിച്ചു

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ അന്യായമായ കൂലി വർദ്ധനവിനെതിരെ ഉഴവൂരിൽ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടറുമാരുടെ നേത്വത്വത്തിൽ പ്രതിഷേധം നടത്തി. കെട്ടിട നിർമാണ മേഖല മുൻപെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന് കോൺട്രാക്ടർമാർ ആരോപിച്ചു. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -