Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇ ഓട്ടോറിക്ഷ...

ഇ ഓട്ടോറിക്ഷ വിതരണം ചെയ്തു

പത്തനംതിട്ട : മാലിന്യ മുക്തം നവ കേരളത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ക്കായി നല്‍കിയ  ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ജില്ലയിലെ  16 ഗ്രാമ പഞ്ചായത്തുകള്‍ക്കാണ്  ഇ ഓട്ടോറിക്ഷ നല്‍കിയത് . 

2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65.2 ലക്ഷം രൂപ വിനിയോഗിച്ചു.  ആദ്യഘട്ടത്തില്‍ 20 പഞ്ചായത്തുകള്‍ക്ക് ഇ ഓട്ടോറിക്ഷ നല്‍കിയിരുന്നു. 
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ ജില്ലയില്‍ നടക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പറഞ്ഞു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എം സി എഫുകളിലേക്ക് വേഗതയില്‍ എത്തിക്കാനാകുന്നു. ഹരിതകര്‍മ സേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ പ്രസിഡന്റ് വാഗ്ദാനം ചെയ്തു. കലക്ടറേറ്റ്  അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്ന് വര്‍ഷത്തിനുളളില്‍ രാജ്യം ലഹരിമുക്തമാക്കും: അമിത് ഷാ

ന്യൂഡല്‍ഹി:  മൂന്ന് വര്‍ഷത്തിനകം രാജ്യം ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ. ലഹരി ശൃംഖലകളെ തകര്‍ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കൃത തന്ത്രങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ലഹരിമുക്തമാക്കാന്‍ മൂന്ന് വര്‍ഷത്തെ...

മറൈന്‍ എക്‌സ്‌പോ തിരുവല്ലയില്‍

തിരുവല്ല: തിരുവല്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷനും പത്തനാപുരം അഗ്രി ടെക് ഗ്രീന്‍  ടെക്‌നോളജിസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസും സംയുക്തമായി സംഘടിപ്പിക്കുന്ന സീ- വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ ആന്‍ഡ് മറൈന്‍ എക്‌സ്‌പോ - 2024...
- Advertisment -

Most Popular

- Advertisement -