Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsആരോഗ്യ സംരക്ഷണത്തിന്...

ആരോഗ്യ സംരക്ഷണത്തിന് ശക്തമായ പങ്കാളിത്തം ആവശ്യം- പദ്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിൽ

തിരുവല്ല: സാമൂഹ്യ പങ്കാളിത്തം ഉയർന്നാൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് പദ്മശ്രീ ഡോ  കുര്യൻ ജോൺ മേളാംപറമ്പിൽ പറഞ്ഞു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, ജില്ല അന്ധത നിവാരണ സമിതി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവർ ചേർന്ന് തിരുവല്ലയിൽ സംഘടിപ്പിച്ച 94-ാമത് സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റെഡ്‌ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കല്ലുങ്കൽ, യുഡിഎഫ് ജില്ല ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, ഡോ. ഷിബു സക്കറിയ, സത്യം മിനിസ്ട്രി ചെയർമാൻ ഡോ.സി.വി.വടവന, നേത്രരോഗ വിദഗ്ധരായ ഡോ.യുവറാണി,ഡോ.കല്യാണി, കോ-ഓർഡിനേറ്റർ ഹേമചന്ദ്രൻ , കെ.പി.രമേശ്, ഡോ.സജി കുര്യൻ, സാമുവേൽ ചെറിയാൻ, ആലുക്കാസ് മാനേജർ ഷെൽട്ടൺ വി.റാഫേൽ ,പി .എം. അനീർ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിൽ പങ്കെടുത്ത 300-ലധികം രോഗികളിൽ നിന്ന് 79 പേരെ ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 19-06-2025 Karunya Plus KN-577

1st Prize ₹1,00,00,000/- PC 705814 (VADAKARA) Consolation Prize ₹5,000/- PA 705814 PB 705814 PD 705814 PE 705814 PF 705814 PG 705814 PH 705814 PJ 705814 PK 705814...

അന്താരാഷ്ട്ര യോഗ ദിനാചരണം തിരുവനന്തപുരത്ത് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ; ലോക സമാധാനത്തിന് യോഗ സംഭാവന നൽകുന്നുവെന്നും ലോകത്തിന് മുഴുവൻ നന്മ പകരാൻ സാധിക്കുന്നതാണ് യോഗയെനും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -